പെപ്സിയോട് മാപ്പ് പറയാന്‍ സുഷമ
ദില്ലി: കേന്ദ്ര ആരോഗ്യമന്ത്രി സുഷമ സ്വരാജിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരസ്യം പ്രസിദ്ധീകരിച്ച പെപ്സി കമ്പനി നിരുപാധികം മാപ്പ് പറയണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. പെപ്സിയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രി നല്ല സര്‍ട്ടിഫിക്കറ്റ് നല്കിയിരിക്കുന്നു എന്ന് അവകാശപ്പെടുന്ന പരസ്യമാണ് കഴിഞ്ഞ ദിവസം പെപ്സി കമ്പനി ആഗസ്ത് 22ന് ചില പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചത്.
പരസ്യം പിന്‍വലിയ്ക്കണമെന്ന് മാത്രമല്ല, നിരുപാധികം മാപ്പ് പറയണമെന്നുമാണ് ആരോഗ്യമന്ത്രാലയം പെപ്സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വായനക്കാരെ തെറ്റിദ്ധരിപ്പിയ്ക്കുന്നതാണ് ഈ പരസ്യമെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. ലോക്സഭയില്‍ സുഷമാ സ്വരാജ് നല്കിയ വിശദീകരണത്തില്‍ നിന്ന് ഒരു വാചകം മാത്രം അടര്‍ത്തിയെടുത്താണ് പെപ്സി കമ്പനി പരസ്യത്തില്‍ നല്കിയിരിക്കുന്നത്.
പ്രസ്താവനയിലെ ബാക്കി ഭാഗങ്ങള്‍ മനപൂര്‍വം ഒഴിവാക്കിയതില്‍ ദുരുദ്ദേശമുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ദീപക് ഗുപ്ത പറയുന്നു.












Click it and Unblock the Notifications