സ്ഫോടനത്തിനുപയോഗിച്ചത് ടാക്സികാര്‍
മുംബൈ: ടാക്സികാറിനകത്തെ സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് ദക്ഷിണമുംബൈയില്‍ സ്ഫോടനം നടത്തിയതെന്ന് വ്യക്തമായി. അതേ സമയം ഈ ടാക്സികാര്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബോംബെ ടാക്സിമെന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആന്റണി ക്വാദ്രോസ് പറഞ്ഞു.
നഗരത്തിലെ ടാക്സികാര്‍ സ്ഫോടനത്തിനായി ഉപയോഗിക്കുന്ന സംഭവം ഇതാദ്യമാണെന്നും ആന്റണി ക്വാദ്രോസ് പറഞ്ഞു. മുംബൈയില്‍ 1993ല്‍ നടത്തിയ സ്ഫോടനപരമ്പരകള്‍ക്ക് സ്വകാര്യകാറുകളാണ് ഉപയോഗിച്ചത്.
മുംബൈയില്‍ ടാക്സി കാറുകളില്‍ യാത്രക്കാര്‍ സഞ്ചരിയ്ക്കാന്‍ മടികാട്ടുന്ന സ്ഥിതിവിശേഷം ഉണ്ടാകുമോ എന്ന ചോദ്യത്തിന് യാത്രക്കാര്‍ ഇറങ്ങിയ ശേഷം കാര്‍ പരിശോധിയ്ക്കേണ്ടത് ടാക്സിയുടമയുടെ ചുമതലയാണെന്ന അഭിപ്രായമാണ് ആന്റണി ക്വാദ്രോസിന്.
പൈദോണി എന്ന സ്ഥലത്തെ ആദ്യസ്ഫോടനം നിര്‍ത്തിയിട്ടിരിക്കുന്ന ടാക്സികാറിലെ സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് സംഭവിച്ചത്.












Click it and Unblock the Notifications