Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ സുരക്ഷാ സന്നാഹം ശക്തം

കണ്ണൂര്‍: ജയകൃഷ്ണന്‍ വധക്കേസിലെ പ്രതികള്‍ക്ക് ആഗസ്ത് 26 ചൊവാഴ്ച കോടതി ശിക്ഷ പ്രഖ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തി.

കോടതിവിധി പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നത് കണക്കിലെടുത്താണ് ക്രമസമാധാനപ്രശ്നങ്ങള്‍ നേരിടുന്നതിനുള്ള വിപുലമായ ഒരുക്കങ്ങള്‍ പൊലീസ് നടത്തുന്നത്. അക്രമികള്‍ ബോംബുകളുമായോ മറ്റ് മാരകായുധങ്ങളുമായോ ആക്രമണം നടത്തുകയാണെങ്കില്‍ വെടിവയ്ക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് എബ്രഹാം പറഞ്ഞു.

അഞ്ച് കമ്പനി ആംഡ് റിസര്‍വ് പൊലീസിനെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ റൈഫിളുകളുമായി നാല് കമ്പനി കെ എ പി സംഘത്തെ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്.

90 മൊബൈല്‍ പട്രോളിംഗ് സംഘത്തെയും പ്രശ്നങ്ങള്‍ ഉണ്ടാവാവുന്ന പ്രദേശങ്ങളില്‍ 125 പൊലീസ് പിക്കറ്റുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പൊലീസ് സ്റേഷനുകളിലും ഗ്രനേഡുകളെത്തിച്ചു.

ആയുധങ്ങള്‍ പിടിച്ചെടുക്കുന്നതിനായി ആഗസ്ത് 24 ഞായറാഴ്ച പൊലീസ് വിപുലമായ റെയ്്ഡ് നടത്തി. വ്യാജമദ്യവില്പന തടയുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

തലശേരി, പാനൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍ സബ്ഡിവിഷനുകളില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുകളെ നിയോഗിച്ചിട്ടുണ്ട്. തലശേരി ജില്ലാ കോടതിയിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. പടക്കം പൊടിക്കുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിരോധനം നിലനില്‍ക്കുന്നുണ്ട്. പൊലീസിന്റെ അനുവാദം കൂടാതെ പ്രകടനം നടത്താന്‍ പാടില്ല.

ആഗസ്ത് 26ന് എല്ലാ മദ്യഷാപ്പുകളും അടയ്ക്കുന്നതിന് ഉത്തരവ് പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടറോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മനോജ് എബ്രഹാം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+