കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണവനിലയ പദ്ധതി: എതിര്‍പ്പുയരുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: ഭൂതത്താന്‍കെട്ട് മേഖലയില്‍ ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കം പുനരുജ്ജീവിപ്പിച്ചത് പരിസ്ഥിതിവാദികളുടെ ശക്തമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തി.

ഇടമലയാറിലെ തുണ്ടത്തില്‍ പ്രദേശത്ത് ദേശീയ ആണവോര്‍ജ കമ്മിഷന്റെ സംഘം പരിശോധന നടത്തിയിരുന്നു. രണ്ട് ദശകം മുമ്പ് ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇവിടെ ആണവ നിലയം സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതാണ്. പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ആണവനിലയം ഈ ഭാഗത്ത് സ്ഥാപിക്കുന്നതിനോടുള്ള എതിര്‍പ്പ് രണ്ട് ദശകം മുമ്പ് കേന്ദ്രത്തെയും സംസ്ഥാന സര്‍ക്കാരിനെയും ബോധ്യപ്പെടുത്തിയതാണെന്നും എന്നാല്‍ ജനങ്ങളുടെ വികാരം കണക്കിലെടുക്കാതെയാണ് വീണ്ടും സര്‍വെ നടത്തിയിരിക്കുന്നതെന്നും പരിസ്ഥിതിവാദിയായ പ്രൊഫ. എം. പി. വര്‍ഗീസ് പറഞ്ഞു.

ആണവനിലയം സ്ഥാപിക്കുന്നതുമൂലം റേഡിയേഷന്‍ പോലുള്ള ദുരിതങ്ങള്‍ക്ക് ജനങ്ങള്‍ ഇരയാവുമെന്നും പാരിസ്ഥിതികമായി ലോലമായ ഭൂതത്താന്‍കെട്ട് പോലുള്ള പ്രദേശത്ത് ആണവനിലയം സ്ഥാപിക്കുന്നത് കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമാണ് പരിസ്ഥിതിവാദികള്‍ ചൂണ്ടിക്കാട്ടുന്നത്.

പൂയംകുട്ടി പദ്ധതി അടിച്ചേല്പിക്കാന്‍ വേണ്ടിയുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ആണവനിലയപദ്ധതി പുനരുജ്ജീവിപ്പിച്ചതെന്നും അവര്‍ പറയുന്നു. ആണവനിലയപദ്ധതി വേണ്ടെങ്കില്‍ പൂയംകുട്ടി പദ്ധതി നടപ്പിലാക്കണമെന്ന് പരിസ്ഥിതിവാദികളെ അംഗീകരിപ്പിക്കാന്‍ വേണ്ടിയാണ് ഈ നീക്കമെന്ന് സസ്യശാസ്ത്രജ്ഞനായ കുഞ്ഞിക്കുഷ്ണന്‍ ചൂണ്ടിക്കാട്ടി.

മറ്റ് സംസ്ഥാനങ്ങളിലെ ആണവനിലയങ്ങള്‍ ഉണ്ടാക്കുന്ന ദുരിതങ്ങള്‍ കണക്കിലെടുത്ത് കേരളത്തില്‍ ആണവനിലയം സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് പരിസ്ഥിതിവാദികള്‍ ആവശ്യപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X