ഫെരാരി: സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കും
കൊച്ചി: സച്ചിന് ടെണ്ടുല്‍ക്കറിന് സമ്മാനമായി ലഭിച്ച ഫെരാരി കാറിന് നികുതി ഇളവ് അനുവദിച്ച നടപടിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച പരാതിക്കാരന് ഡിവിഷന് ബെഞ്ചിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് ഹര്ജിയിന്മേലുള്ള വിചാരണ ഹൈക്കോടതി ഉപേക്ഷിച്ചു.
സച്ചിന്റെ ഫെരാരി കാര്‍ ഇന്ത്യയില്‍ കൊണ്ടുവരുന്നതിന് 1.13 കോടിയുടെ നികുതി ഇളവ് ചെയ്തുകൊടുത്തതിനെതിരെ വിദേശമലയാളിയായ സാനു ജോ മാത്യുവാണ് ഹൈക്കോടതിയെ സമീപിച്ചത്. ആഗസ്ത് 25 തിങ്കളാഴ്ച ഹര്ജിയിന്മേല് വാദം കേള്‍ക്കാന്‍ ചേര്‍ന്നപ്പോള്‍ സുപ്രിം കോടതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നതായി ഹര്‍ജിക്കാരന്റെ അഭിഭാഷകന് ഡിവിഷന് ബെഞ്ചിനെ അറിയിക്കുകയായിരുന്നു.
സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് നികുതിയിളവ് അനുവദിച്ചത് നിയമവിരുദ്ധവും വിവേചനപരവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന് ഹര്‍ജി നല്‍കിയത്.
കസ്റംസ് നിയമം അനുസരിച്ച് നികുതിയിളവ് അനുവദിക്കുന്നത് പൊതുതാത്പര്യത്തിന് വേണ്ടിയായിരിക്കണം. ഇക്കാര്യം ഗസറ്റില്‍ വിജ്ഞാപനം ചെയ്യുകയും വേണം. സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് നികുതിയിളവ് അനുവദിച്ചതില്‍ യാതൊരു പൊതുതാത്പര്യവുമില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications