ജനകീയവേദിയ്ക്ക് എസ്ആര്‍പിയുടെ അനുഭവം വരില്ല- വെള്ളാപ്പള്ളി
ആലപ്പുഴ: എസ്എന്‍ഡിപിയുടെ നേതൃത്വത്തിലുള്ള കേരള ജനകീയ വേദിയ്ക്ക് എസ്ആര്‍പിയുടെ അനുഭവം ഉണ്ടാവില്ല. എസ് ആര്‍ പി യ്ക്ക് മുകളിലാണ് വളം ചെയ്തിരുന്നത്. എന്നാല്‍ കേരള ജനകീയ വേദിയ്ക്ക് ചുവട്ടിലാണ് വളം ചെയ്യുന്നത്. അതുകൊണ്ട് ഇത് വളരുക തന്നെ ചെയ്യും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയുന്നു.
ആലപ്പുഴ പൂച്ചാക്കലിനടുത്ത് ഒറ്റപ്പുന്നയില്‍ പണികഴിപ്പിച്ച ശ്രീനാരായണ ഗുരുമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘടനയെ നശിപ്പിയ്ക്കാന്‍ കാത്തിരിയ്ക്കുന്നവരാണ് പുതിയ പ്രചാരണവുമായി ഇറങ്ങിയിരിയ്ക്കുന്നത്. എസ്ആര്‍പിയുടെ അനുഭവം വരുമെന്ന് പറയുന്നത് പുലിവരുന്നേ എന്നു പറയുന്നതുപോലെയാണ്. വെള്ളാപ്പള്ളി പറഞ്ഞു.
ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ അംഗത്വമുള്ളവരെ ജനകീയ വേദിയില്‍ എടുക്കില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. വേദി ഒരു രാഷ്ട്രീയകക്ഷിയല്ലെന്നും മറിച്ച് രാഷ്ട്രീയ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്ത് നടക്കാന്‍ പോവുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതു-വലതു കക്ഷികള്‍ ലത്തീന്‍ സമുദായാംഗത്തെ സ്ഥാനാര്‍ഥിയാക്കി കിട്ടാന്‍ തിരക്കു പിടിച്ചു നടക്കുകയാണ്. താന്‍ ജാതി പറയുന്നതിനെ കുറ്റപ്പെടുത്തുന്ന രാഷ്ട്രീയകക്ഷികള്‍ ജാതി കോമരങ്ങളായി മാറിയിരിക്കുകയാണ്-അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications