Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖിലേക്ക് സേനയെ അയയ്ക്കില്ല: ജര്‍മ്മനി

ഹെല്‍സിങ്കി: ഇറാഖിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന് ജര്‍മ്മനി വ്യക്തമാക്കി. ജര്‍മ്മനിയുടെ വിദേശകാര്യമന്ത്രി ജോഷ്ക ഫിഷര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയാണ് ഇറാഖിലെ നിയമസംവിധാനം ഉറപ്പാക്കേണ്ടതെന്നും ജര്‍മ്മനി അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഇറാഖിന്റെ പുനര്‍നിര്‍മ്മാണം നടത്തണമെന്നായിരുന്നു ജര്‍മ്മനി ആഗ്രഹിച്ചതെന്നും ജോഷ്ക ഫിഷര്‍ പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍ ഇറാഖിന്റെ പുനര്‍നിര്‍മ്മാണച്ചുമതല മുഴുവന്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ കൈകളിലാണ്. തങ്ങള്‍ സഖ്യസേനയുടെ ഭാഗമല്ലാത്തതിനാലാണ് സേനയെ അയയ്ക്കാത്തതെന്നും ഫിഷര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+