ഇറാഖ്: റെഡ്ക്രോസ് പിന്‍വാങ്ങുന്നു
ബാഗ്ദാദ്: റെഡ് ക്രോസ് ഇറാഖിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനൊരുങ്ങുന്നു. റെഡ്ക്രോസ് പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണമുണ്ടാവുമെന്ന ഭീഷണിയെ തുടര്‍ന്നാണിത്.
റെഡ്ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റിയുടെ ബാഗ്ദാദിലെ വിദേശ ജീവനക്കാരുടെ എണ്ണം 50 ആയി കുറച്ചിരിക്കുകയാണ്. യു എസ് നേതൃത്വത്തിലുള്ള സേന മതിയാ സുരക്ഷ നല്‍കാത്തതിനാലാണ് റെഡ്ക്രോസിന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുന്നതെന്ന് റെഡ്ക്രോസ് അധികൃതര്‍ പറഞ്ഞു.
റെഡ്ക്രോസിന്റെ ഒരു പ്രവര്‍ത്തകന്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബാഗ്ദാദിലെ യു എന്‍ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് മറ്റ് ജീവകാരുണ്യ ഏജന്‍സികളും പ്രവര്‍ത്തനം നിര്‍ത്താന്‍ ആലോചിക്കുകയാണ്.
അതിനിടെ ഇറാഖ് പൗരന്‍മാര്‍ക്കെതിരെയുള്ള ആക്രമണം ഇറാഖില്‍ തുടരുകയാണ്. എല്ലാ ദിവസവും ഇറാഖ് പൗരന്മാര്‍ക്കെതിരെ അക്രമം നടക്കുന്നുണ്ടെന്ന് റെഡ് ക്രോസ് വക്താവ് പറഞ്ഞു.












Click it and Unblock the Notifications