ബോംബ്വച്ച സ്ത്രീയെ തിരയുന്നു
മുംബൈ: ഗേറ്റ്വേ ഓഫ് ഇന്ത്യയ്ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച ടാക്സികാറില്‍ ബോംബ് വച്ച സ്ത്രീയെ പൊലീസ് തിരയുന്നു.
സ്ഫോടനത്തില്‍ തകര്‍ന്ന ടാക്സികാറിന്റെ ഡ്രൈവര്‍ ശിവനാരായണ്‍ വാസുദേവ് പാണ്ഡെയെ ചോദ്യം ചെയ്തപ്പോഴാണ് തന്റെ കാര്‍ വാടകയ്ക്കെടുത്ത ദമ്പതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അന്ധേരിയില്‍ നിന്നാണ് ഒരു സ്ത്രീയും പുരുഷനും കൂടി ടാക്സികാര്‍ വാടകയ്ക്കെടുത്തത്. ഇതില്‍ സ്ത്രീയാണ് അതിവിദഗ്ധമായി തന്റെ ഹാന്‍ഡ് ബാഗിലുള്ള ബോംബ് കാറില്‍ വച്ചത്.
ഇതില്‍ പുരുഷന് ധോബി താലാവോയില് ഇറങ്ങി. സ്ത്രീ ഒറ്റയ്ക്കാണ് ഗേറ്റ്വേ ഓഫ് ഇന്ത്യയിലേക്ക് കാര്‍ വിടാന്‍ പറഞ്ഞത്. ഉച്ചഭക്ഷണം കഴിയ്ക്കണമെന്ന് പറഞ്ഞ് കാറില്‍ നിന്ന് പുറത്തിറങ്ങിയ സ്ത്രീ തന്റെ ബാഗ് കാറില്‍ തന്നെ വച്ചു.
ടാക്സിഡ്രൈവറും ഉച്ചഭക്ഷണം കഴിയ്ക്കാന്‍ പോയി. ഉച്ചഭക്ഷണം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ സ്ഫോടനത്തില്‍ തകര്‍ന്ന തന്റെ കാറാണ് കാണാന്‍ കഴിഞ്ഞത്.
ഇതിനിടെ അന്ധേരിയ്ക്കടുത്ത് നിന്ന് മൂന്ന് പേരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനിടെ ലഷ്കര്‍ എ-ത്വയിബയില്പ്പെട്ട സ്ത്രീകളായ തീവ്രവാദികളെക്കുറിച്ച് ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. സ്ഫോടനങ്ങള്‍ നടത്തുന്നതിനുള്ള ഏജന്റുമാരായി മാത്രം പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ലഷ്കര്‍ എ-ത്വയിബയ്ക്കുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി അത്തരം മൂന്ന് സംഘങ്ങള്‍ മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
ലഷ്കര്‍ എ-ത്വയിബയിലെ സ്ത്രീകള്‍ ആത്മഹത്യാബോംബുകളായല്ല പ്രവര്‍ത്തിയ്ക്കുന്നത്. പകരം സ്ഫോടനങ്ങള്‍ നടത്താന്‍ തീവ്രവാദികള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കലും അതിന് ശേഷം ഒളിവില്‍ പോവുകയുമാണ് ഈ സ്ത്രീകളുടെ ശൈലി.
ബോംബ് വയ്ക്കാന്‍ ഉപയോഗിച്ച രണ്ട് ടാക്സി കാറുകളും മുംബൈയിലെ സബര്‍ബന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവയാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications