വിമാനങ്ങള്‍ സമയത്തിന് തന്നെ
മുംബൈ: സ്ഫോടനത്തിന്റെ ഭീതി മാഞ്ഞിട്ടില്ലെങ്കിലും വിമാനങ്ങളും തീവണ്ടികളും മുംബൈയില്‍ നിന്നും സമയത്തിന് തന്നെ പുറപ്പെടുന്നുണ്ട്.
മുംബൈയില്‍ നിന്നുള്ളതും മുംബൈയിലേക്കു വരുന്നതുമായ വിമാനങ്ങള്‍ സമയത്തിന് തന്നെ എത്തുന്നുണ്ടെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. ജെറ്റ് എയര്‍വേയ്സും നേരത്തെ നിശ്ചയിച്ചതുപോലെ തന്നെ ഫ്ലൈറ്റുകള്‍ ഓടിയ്ക്കുന്നു.
റെയില്‍വേസ്റേഷനുകളില്‍ സുരക്ഷാസംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. തീവണ്ടിയുടെ വേഗതയുടെ കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുംബൈയില്‍ വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളിലേക്കുള്ള ഹൈവേയിലും കര്‍ശനപരിശോധന നടത്തുന്നുണ്ട്.
ദില്ലിയില്‍ കൂടുതല്‍ പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. ജനങ്ങള്‍ കൂടുതലായി തിങ്ങിക്കൂടുന്ന ആരാധനാകേന്ദ്രങ്ങള്‍, സിനിമാശാലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.












Click it and Unblock the Notifications