മുലായം സര്‍ക്കാരിന് അവകാശവാദമുന്നയിച്ചു
ലക്നൗ: സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവ് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ വിഷ്ണുകാന്ത് ശാസ്ത്രിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിച്ചു.
ഉത്തര്‍പ്രദേശ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി സമാജ്വാദിയാണെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആദ്യം അവസരം നല്‍കേണ്ടത് സമാജ്വാദിക്കാണെന്നും ചൂണ്ടിക്കാട്ടുന്ന കത്ത് മുലായം ഗവര്‍ണര്‍ക്ക് നല്‍കി.
സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതിയെ പറ്റിയുള്ള ഇടക്കാല റിപ്പോര്‍ട്ട് ഗവര്‍ണര്‍ കേന്ദ്രത്തിന് അയച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വേണ്ടി ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് ദില്ലിയില്‍ യോഗം ചേരുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന അഭിപ്രായമാണ് ബി ജെ പിയ്ക്കുുള്ളത്. ഉടന്‍ ഒരു തിരഞ്ഞെടുപ്പിന് ബി ജെ പി ഒരുക്കമല്ല.
മായാവതി കേര്‍ടേക്കര്‍ മുഖ്യമന്ത്രിയായി തുടരുന്നതിന് ബി ജെ പി നേതാക്കള്‍ എതിരാണ്. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മായാവതി ഇതുവരെ രാജിവച്ചിട്ടില്ല. ബി ജെ പിയും മായാവതിയും നല്‍കിയ കത്തുകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണ്.












Click it and Unblock the Notifications