മുംബൈ സാധാരണനിലയിലേക്ക്
മുംബൈ: സാവേരി ബസാറിലും ഇന്ത്യാ ഗേറ്റിലും വന്‍സ്ഫോടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മുംബൈ വീണ്ടും സാധാരണനിലയിലേക്ക് മടങ്ങുന്നു.
ആഗസ്ത് 26 ചൊവാഴ് ലക്ഷക്കണക്കിന് മുംബൈക്കാര്‍ അവരുടെ പതിവ് ജോലികളില്‍ ഏര്‍പ്പെട്ടു. തീവണ്ടികള്‍ പതിവുപോലെ ഓടി.
തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്കും 1.05നുമായി ഉണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ 46 പേരാണ് മരിച്ചത്. 130ല്‍ ഏറെ പേര്‍ക്ക് പരിക്കേറ്റു. മുംബൈയില്‍ ഈ വര്‍ഷമുണ്ടായ അഞ്ച് സ്ഫോടനങ്ങളില്‍ 56 പേരാണ് മരിച്ചത്.
സംസ്ഥാനത്തുടനീളം പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ടാക്സി ഡ്രൈവര്‍ കസ്റഡിയിലാണ്. ഇയാള്‍ നല്‍കിയ സൂചനകള്‍ അനുസരിച്ച് ഒരു ദമ്പതികളെ പൊലീസ് തിരഞ്ഞുവരുന്നു.
ഇന്ത്യാ ഗേറ്റിനു മുന്നില്‍ പൊട്ടിത്തെറിച്ച കാറിന്റെ ഡ്രൈവറായ പാണ്ഡെ പൊട്ടിത്തെറിക്ക് മുമ്പ് ഒരു ദമ്പതികളാണ് കാര്‍ വാടകയ്ക്കെടുത്തതെന്ന് പൊലീസിനോട് പറഞ്ഞു. ഉച്ചഭക്ഷണം കഴിക്കണമെന്ന് പറഞ്ഞ് കാര്‍ ഇന്ത്യാ ഗേറ്റിന് മുന്നില്‍ നിര്‍ത്താന്‍ ദമ്പതികള്‍ പറഞ്ഞതെന്നും ഇവര്‍ പുറത്തിറങ്ങി അല്പസമയത്തിനുള്ളിലാണ് സ്ഫോടനമുണ്ടായതെന്നും പാണ്ഡെ പറഞ്ഞു.
ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി ചൊവാഴ്ച മുംബൈയിലെത്തുന്നുണ്ട്.












Click it and Unblock the Notifications