ആന്റണി സോണിയയെ കണ്ടു
ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി മുഖ്യമന്ത്രി എ. കെ. ആന്റണി കൂടിക്കാഴ്ച നടത്തി.
ആഗസ്ത് 26 ചൊവാഴ്ച സോണിയയുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയസ്ഥിതിഗതികളെ കുറിച്ചും കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
തന്റെ വിവാദമായ ന്യൂനപക്ഷ പ്രസ്താവന നടത്തിയത് ഏത് സാഹചര്യത്തിലാണെന്ന് ആന്റണി സോണിയയോട് വിശദീകരിച്ചു. ന്യൂനപക്ഷ പ്രസ്താവന നടത്തിയതിന് ശേഷം ആന്റണി ആദ്യമായാണ് സോണിയയുമായി കൂടിക്കാഴ്ച നടത്തുന്നത്.
മാറാട് പുനരധിവാസത്തെ പറ്റി സോണിയ ആന്റണിയോട് ആരാഞ്ഞതായും അറിയുന്നു.












Click it and Unblock the Notifications