കൊച്ചിയില്‍ ബൈക്ക് ടാക്സി സര്‍വീസ് തുടങ്ങി
കൊച്ചി: കൊച്ചി നഗരത്തില്‍ മോട്ടോര്‍ ബൈക്ക് ടാക്സി സര്‍വീസ് തുടങ്ങി. ഗോവക്ക് ശേഷം ഇന്ത്യയില്‍ ബൈക്ക് ടാക്സി സര്‍വീസ് നിലവില്‍ വരുന്ന രാജ്യത്തെ രണ്ടാമത്തെ നഗരമാണ് കൊച്ചി.
ആഗസ്ത് 22നാണ് ടോപ്പ് ഗിയര്‍ റെന്റ് എ ബൈക്ക് എന്ന കമ്പനി ബൈക്ക് ടാക്സി സര്‍വീസ് തുടങ്ങിയത്. മറ്റേത് ടാക്സി സര്‍വീസിനേക്കളാളും വേഗത്തിലുള്ളതാണ് ബൈക്ക് ടാക്സി സര്‍വീസെന്ന് കമ്പനി പ്രൊപ്രൈറ്റര്‍ മിജു സി. മൊയ്തു പറഞ്ഞു.
ബൈക്ക് ഡ്രൈവര്‍മാര്‍ യൂണിഫോമും ഹെല്‍മെറ്റും ധരിച്ചിരിക്കും. ബൈക്ക് വാടകക്കെടുക്കുന്ന യാത്രക്കാരനും യാത്രാവേളയില്‍ ഹെല്‍മെറ്റ് നല്‍കും.
നാല് രൂപയാണ് ഒരു കിലോമീറ്ററിന് ഈടാക്കുന്നത്. ബൈക്കുകളില്‍ ട്രിപ്പ് മീറ്ററുകള്‍ ഘടിപ്പിച്ചിരിക്കും. ബൈക്ക് യാത്രക്കാരനും ബൈക്ക് ഡ്രൈവര്‍ക്കും ഒരു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
ഇപ്പോള്‍ അഞ്ച് ബൈക്കുകളാണ് നഗരത്തില്‍ സര്‍വീസ് നടത്തുന്നത്. ജോസ് ജംഗ്ഷനിലാണ് ഇവയുടെ സ്റേഷന്‍. 10 ഇറക്കുമതി ചെയ്ത ബൈക്കുകള്‍ കൂടി അടുത്തുതന്നെ ടാക്സി സര്‍വീസിനായി ഇറക്കുമെന്ന് മൊയ്തു പറഞ്ഞു.
ബൈക്ക് ടാക്സി സര്‍വീസിനെതിരെ ചില ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും ബൈക്ക് സര്‍വീസ് ഒരുതരത്തിലും ഓട്ടോ സര്‍വീസിന ബാധിക്കില്ലെന്ന് മൊയ്തു പറഞ്ഞു. ബൈക്കില്‍ ഒരു യാത്രക്കാരനേ യാത്ര ചെയ്യാനാവൂ. ലഗേജും കയറ്റാന്‍ പറ്റില്ല.












Click it and Unblock the Notifications