ബയോടെക്നോളജി: ധാരണാപത്രമായി
തിരുവനന്തപുരം: ബാംഗ്ലൂര്‍ ആസ്ഥാനമായി ജൈവസാങ്കേതികവിദ്യാരംഗത്ത് പ്രവര്‍ത്തിക്കുന്ന അവെസ്താ ജെന്‍ഗ്രെയ്ന്‍ ടെക്നോളജീസുമായി വ്യവസായ വകുപ്പ് ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
വ്യവസായ സെക്രട്ടറി ജിജി തോംസണും അവെസ്താ ജെന്‍ഗ്രെയ്ന്‍ ടെക്നോളജീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വില്ലൂ മോരവാല പട്ടേലുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ചടങ്ങില്‍ സന്നിഹിതനായിരുന്നു.
ജൈവസാങ്കേതികവിദ്യാരംഗത്ത് കേരളത്തില്‍ വ്യവസായങ്ങള്‍ സ്ഥാപിയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ധാരണാപത്രം.
കൃഷിയില്‍ ജൈവസാങ്കേതികിവിദ്യ പ്രയോഗിക്കുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം സങ്കീര്‍ണപ്രക്രിയയാണ്. കേരളം ഇക്കാര്യത്തില്‍ വേണ്ട വളര്‍ച്ച കൈവരിച്ചിട്ടുമില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ബയോടെക്നോളജി സ്പെഷല്‍ ഓഫീസര്‍ രാജീവ് വാസുദേവന്‍ പറഞ്ഞു. സംസ്ഥാനത്തിന് വളര്‍ച്ച കൈവരിക്കാവുന്ന ഔഷധച്ചെടികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ മേഖലയില്‍ ജൈവസാങ്കേതികവിദ്യയുടെ സാധ്യതകള്‍ കണ്ടെത്താന്‍ ശ്രമിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മെഡിക്കല്‍ കമ്പനിയും വൈകാതെ ജൈവസാങ്കേതികവിദ്യാരംഗത്ത് കേരളത്തില്‍ മുതല്‍മുടക്കും.- രാജീവ് വാസുദേവന്‍ അറിയിച്ചു.












Click it and Unblock the Notifications