മുഖ്യമന്ത്രിയുടെ വീട്ടില്‍ ബോംബ് ഭീഷണി
തിരുവനന്തപുരം: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു.
ആഗസ്ത് 25 തിങ്കളാഴ്ച രാവിലെ ഡി ജി പി ഹോര്‍മിസ് തരകന്റെ വീട്ടിലാണ് ക്ലിഫ് ഹൗസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിക്കുന്ന ഫോണ്‍ കോള്‍ വന്നത്. തുടര്‍ന്ന് ബോംബ് പരിശോധനാ സ്ക്വാഡ് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കുതിച്ചു.
സംഭവം നടക്കുമ്പോള്‍ മുഖ്യമന്ത്രി വീട്ടിലുണ്ടായിരുന്നില്ല. ഫോണ്‍ ചെയ്തത് ആരാണെന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ മുംബൈയിലുണ്ടായ ബോംബ് സ്ഫോടനങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് പൊലീസ് അതീവജാഗ്രത പുലര്‍ത്തുകയാണ്.












Click it and Unblock the Notifications