സ്വാശ്രയ ഫീസ്: ചര്‍ച്ച പരാജയപ്പെട്ടു
തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലെ ഫീസ് സംബന്ധിച്ച് സര്‍ക്കാര്‍ ആഗസ്ത് 26 ചൊവാഴ്ച പ്രതിപക്ഷ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലെ ഫീസ് 36,000 രൂപയില്‍ നിന്ന് കുറയ്ക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടു പോവാന്‍ പ്രതിപക്ഷ നേതാക്കള്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. ചര്‍ച്ച ബുധനാഴ്ച തുടരും.
ചര്‍ച്ചയില്‍ മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ പി. കെ. കുഞ്ഞാലിക്കുട്ടി, കെ. ശങ്കരനാരായണന്‍, കെ. എം. മാണി, പി. ശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിപക്ഷത്തു നിന്ന് കോടിയേരി ബാലകൃഷ്ണന്‍, എ. സി. ഷണ്മുഖദാസ്, പി. സി. ജോര്‍ജ് തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.












Click it and Unblock the Notifications