ഓണം: ഗള്‍ഫ് വിമാനങ്ങളില്‍ വന്‍തിരക്ക്
തിരുവനന്തപുരം: ഓണം അടുത്തതോടെ ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകളില്‍ വന്‍തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. സപ്തംബര്‍ 15 വരെയുള്ള എല്ലാ വിമാനങ്ങളിലെയും സീറ്റുകള്‍ ബുക്ക് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് ആഴ്ചയായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നുള്ള ഗള്‍ഫ് വിമാനങ്ങളില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലാ വിമാനങ്ങളിലും പരമാവധി യാത്രക്കാരെ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഇത്ര തിരക്കുണ്ടായിട്ടും കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താത്തതിന് എയര്‍ലൈന്‍സുകളെ യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു. നേരത്തെ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഈ വര്‍ഷം കൂടുതല്‍ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിന്നെങ്കിലും പിന്നീട് അവ റദ്ദാക്കി. കഴിഞ്ഞ വര്‍ഷം തിരക്ക് കുറക്കാന്‍ ജംബോ സര്‍വീസുകള്‍ നടത്തിയിരുന്നെങ്കിലും ഇത്തവണ അതില്ല. കൂടുതല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്കിയതിനാല് ഏതാനും ദിവസം മുമ്പ് കരിപ്പൂരില്‍ ആറ് യാത്രക്കാര്‍ക്ക് ടിക്കറ്റുണ്ടായിട്ടും എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര തിരിക്കാനായില്ല.
യാത്രക്കാര്‍ കൂടുതല്‍ തുക നല്കാന് ഒരുക്കമാണെങ്കിലും ടിക്കറ്റില്ലാത്ത സ്ഥിതിയാണുള്ളത്. അവസാനനിമിഷത്തില്‍ ടിക്കറ്റുകള്‍ റദ്ദാക്കുമെന്ന പ്രതീക്ഷയില്‍ പല എയര്‍ലൈന്‍സുകളും കൂടുതല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കിയിട്ടുണ്ട്.
അവധിക്കായി നാട്ടില്‍ വരുന്നവരെയും തിരക്ക് ബാധിച്ചു. ട്രാവല്‍ ഏജന്‍സികള്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നത്.
എയര്‍ ഇന്ത്യ ആഗസ്ത് 29ന് കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് അധിക സര്‍വീസ് നടത്തുന്നുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications