ചാരക്കേസ് പുനരന്വേഷണ ഹര്‍ജി തള്ളി
കൊച്ചി: ഐ എസ് ആര്‍ ഒ ചാരക്കേസ് വീണ്ടും അന്വേഷിയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഹൈക്കോടതി തള്ളി.
സുപ്രിം കോടതി അന്വേഷണത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് കേസില്‍ തുടര്‍ അന്വേഷണം വേണ്ടതില്ലെന്ന് വിധിച്ചതാണെന്നതിനാല്‍ ഹര്‍ജി പരിഗണന അര്‍ഹിക്കുന്നില്ലെന്ന് ജസ്റിസ് ആര്‍. ബസന്ത് വ്യക്തമാക്കി.
പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന റിട്ടയേഡ് ഇന്റലിജന്‍സ് ബ്യൂറോ ഓഫീസര്‍ പി. എ. വിശ്വംഭരനാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ തന്റെ ശ്രദ്ധയില്‍പെട്ടത് ഈയിടെയാണെന്നും അതിനാല്‍ ഇക്കാര്യം സുപ്രിം കോടതിയെ ബോധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പി. എ. വിശ്വംഭരന്‍ സബ്മിഷനില്‍ പറഞ്ഞു.
എന്നാല്‍ സുപ്രിം കോടതി കേസ് അവസാനിപ്പിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചു.












Click it and Unblock the Notifications