Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയകൃഷ്ണന്‍ വധം: അഞ്ചുപ്രതികള്‍ക്കും വധശിക്ഷ

തലശേരി: യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്ററെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ചുപേര്‍ക്കും വധശിക്ഷ നല്കാന്‍ കോടതി ഉത്തരവായി. അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.കെ. ചന്ദ്രദാസാണ് വിധി പറഞ്ഞത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302ാം വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്ക് വധശിക്ഷവിധിയ്ക്കുന്നതെന്ന് ജഡ്ജ് പറഞ്ഞു.

ആഗസ്ത് 26 ചൊവാഴ്ച രാവിലെ 11.03-ന് കേസ് പരിഗണനയ്ക്കെടുത്ത കോടതി പ്രതികളോട് ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് ആരാഞ്ഞു. പ്രോസിക്യൂഷനോടും പ്രതിഭാഗം അഭിഭാഷകനോടും അഭിപ്രായം ചോദിച്ചു. ഇവര്‍ക്ക് പറയാനുള്ളത് കേട്ട കോടതി ശിക്ഷാവിധി ഉച്ചകഴിഞ്ഞ് മൂന്നിലേക്ക് മാറ്റുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമം 143, 147, 148, 342, 449, 302 റെഡ് വിത്ത് 149 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി ചൂണ്ടിക്കാട്ടിയശേഷമാണ് ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് പ്രതികളോട് ആരാഞ്ഞത്.

ഞങ്ങള്‍ സാമൂഹികപ്രവര്‍ത്തകരാണ്. സാമൂഹികദ്രോഹികളല്ല. സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടാറുണ്ട്. നല്ലനിലയില്‍ ജീവിതം നയിച്ചുവരുന്നവരാണ്. ഞാന്‍ നിരപരാധിയാണ്. വീട്ടില്‍ അച്ഛനും അമ്മയും ഭാര്യയും മക്കളുമുണ്ട്. ശിക്ഷ കുറച്ചുതരണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് അപേക്ഷിക്കുന്നു എന്നായിരുന്നു ഒന്നാം പ്രതി പ്രദീപന്‍ കോടതിയോട് പറഞ്ഞത്.

ഞാന്‍ കല്യാണം കഴിച്ചിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളുമുണ്ട്. ശിക്ഷ ഇളവുചെയ്ത് തരണം -രണ്ടാം പ്രതി സുന്ദരന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. ഞാന്‍ നിരപരാധിയാണ്. സമൂഹത്തിന് വേണ്ടി നല്ലതു മാത്രമേ ചെയ്തിട്ടുള്ളൂ. വീട്ടില്‍ പ്രായമായ അമ്മയും ഭാര്യയും മാത്രമേയുള്ളൂ. വീട്ടില്‍ ആണായിട്ട് ഞാനേയുള്ളൂ. എനിക്ക് അച്ഛനില്ല. ശിക്ഷ പരമാവധി ഇളവുചെയ്യണം. -മൂന്നാം പ്രതി ഷാജി കോടതിയോടു അപേക്ഷിച്ചു.

പ്രായമായ അച്ഛനും അമ്മയും മൂന്നു പെങ്ങന്മാരുമുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയമാണ് ഞാന്‍. സമൂഹത്തിന് ദ്രോഹകരമായ ഒന്നും ഇതുവരെ ചെയ്തിട്ടില്ല. എന്റെ പ്രദേശത്ത് അറിയപ്പെടുന്ന സാമൂഹികപ്രവര്‍ത്തകനാണ് ഞാന്‍. ഈ കേസില്‍ നിരപരാധിയാണ്. ശിക്ഷ പരമാവധി ഇളവുചെയ്യണം -നാലാംപ്രതി ദിനേശ് ബാബു കോടതിയില്‍ പറഞ്ഞു.

ഞാന്‍ നിരപരാധിയാണ്. സമൂഹത്തിന് ദ്രോഹമുള്ള ഒരു പ്രവര്‍ത്തിയും ഇതുവരെ ചെയ്തിട്ടില്ല. ജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തിവരുന്നു. അസുഖം കാരണം ഒരു കാല്‍ മുറിച്ചുമാറ്റപ്പെട്ട അച്ഛനും പ്രായമായ അമ്മയും ഭാര്യയും ചെറിയ കുട്ടിയുമടങ്ങുന്നതാണ് എന്റെ കുടുംബം. കുടുംബത്തിന്റെ ഏക ആശ്രയം ഞാനാണ്. -ആറാംപ്രതി അനില്‍കുമാറിന്റെ അഭ്യര്‍ഥന ഈവിധമായിരുന്നു. പ്രതികള്‍ക്ക് പറയാനുള്ളത് കേട്ട കോടതി പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദംകൂടി കേട്ടു.

വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്കുന്ന അധ്യാപകനെ കുട്ടികളുടെ മുന്നില്‍വച്ച് വെട്ടിക്കൊലപ്പെടുത്തിയ അപൂര്‍വത്തില്‍ അപൂര്‍വമായ ഈ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയോട് അപേക്ഷിച്ചു.

പ്രതികള്‍ക്ക് വധശിക്ഷ നല്കാനുള്ള സാഹചര്യങ്ങള്‍ വിവരിച്ചുകൊണ്ടുള്ള 2003 സുപ്രീം ടുഡേ ക്രിമിനല്‍ വാല്യം 5 പേജ് 74-76 വിധിന്യായം ഉദ്ധരിച്ചുകൊണ്ടാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയോട് അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്കാന്‍ അപേക്ഷിച്ചത്.

എന്നാല്‍, സുപ്രീം കോടതിയുടെ മറ്റു ചില വിധിന്യായങ്ങള്‍ ഉദ്ധരിച്ച് ശിക്ഷ ജീവപര്യന്തമാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയോട് അപേക്ഷിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+