പി.ജിക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടിയില്ല
കണ്ണൂര്‍:അച്ചടക്കലംഘനത്തിന് പി. ഗോവിന്ദപിള്ളക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടിയിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗോവിന്ദപിള്ള ചെയ്ത തെറ്റിന്റെ കാഠിന്യം നോക്കുമ്പോള്‍ പരമാവധി ശിക്ഷയെന്ന നിലയില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാം. എന്നാല്‍ ഒരു സഖാവിനെയും നശിപ്പിക്കാന്‍ പാടില്ലെന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും അതുകൊണ്ടാണ് അദ്ദേഹത്തിനെതിരായ ശിക്ഷ പരിമിതപ്പെടുത്തിയതെന്നും പിണറായി പറഞ്ഞു.
നേരത്തെ നല്‍കിയ ശിക്ഷ പര്യാപ്തമല്ലെന്ന് പാര്‍ട്ടിയില്‍ അഭിപ്രായം ഉയര്‍ന്നതുകൊണ്ടാണ് ശിക്ഷയുടെ കാഠിന്യം കൂട്ടിയതെന്ന് പിണറായി പറഞ്ഞു.












Click it and Unblock the Notifications