Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറക്കിള്‍ ജീവനക്കാരുടെ എണ്ണം 6000 ആക്കും

ദില്ലി: അടുത്ത 12 മാസങ്ങള്‍ക്കുള്ളില്‍ ഒറക്കിള്‍ ജീവനക്കാരുടെ എണ്ണം 6000 ആയി ഉയര്‍ത്തുമെന്ന് ഒറാക്കിള്‍ കോര്‍പ്പറേഷന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡെറെക് വില്ല്യംസ് പറഞ്ഞു.

ഇപ്പോള്‍ 3159 ജീവനക്കാരാണ് ഇന്ത്യയിലെ ഒറക്കിള്‍ ശാഖയിലുള്ളത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏഷ്യാ പസഫിക് മേഖലയില്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ജപ്പാനും കൊറിയക്കും ചൈനക്കും ആസ്ത്രേലിയക്കും പിന്നാലെ ഒറക്കിളിന്റെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇന്ത്യ. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയുടെ സ്ഥാനം പത്താമതായിരുന്നു.

ദീര്‍ഘകാലയളവില്‍ ചൈന ഒന്നാമത്തെ വിപണിയായി തീരുമെന്നും ഇന്ത്യ രണ്ടാമതെത്തുമെന്നുമാണ് താന്‍ കരുതുന്നതെന്ന് ഡെറിക് വില്യംസ് പറഞ്ഞു. പക്ഷേ അതിന് എത്ര വര്‍ഷങ്ങളെടുക്കുമെന്ന് പറയാനാവില്ല.

ബാംഗ്ലൂരിലെയും ഹൈദരാബാദിലെയും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും. ഇന്ത്യയില്‍ വളര്‍ച്ച പ്രധാനമായും ഇ-ഭരണം, ടെലികോം, മാനുഫാക്ചറിംഗ്, ധനകാര്യ സര്‍വീസ് എന്നീ മേഖലകളിലായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+