മുലായത്തിന് കോണ്‍ഗ്രസ് പിന്തുണ
ലക്നൗ: ഉത്തര്‍പ്രദേശില്‍ ബദര്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു.
പി സി സി പ്രസിഡന്റ് ജഗദാംബിക പാലും കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് പ്രമോദ് തിവാരിയും ഗവര്‍ണര്‍ വിഷ്ണുകാന്ത് ശാസ്ത്രിയെ കണ്ട് 16 കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ മുലായത്തിനുണ്ടെന്ന് അറിയിക്കുന്ന കത്ത് നല്‍കി.
144 അംഗങ്ങളുള്ള സമാജ്വാദി പാര്‍ട്ടിയാണ് 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. പ്രതിപക്ഷ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് മുലായം അവകാശപ്പെടുന്നത്. ഗവര്‍ണര്‍ ആവശ്യപ്പെട്ടതുപോലെ തന്നെ പിന്തുണക്കുന്ന എം എല്‍ എമാരുടെ ലിസ്റ് നല്‍കില്ലെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചാല്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാമെന്നും മുലായം വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications