കുംഭമേള: 40 മരണം
നാസിക്: ഇപ്പോഴത്തെ കണക്കനുസരിച്ച് കുംഭമേളയിലെ പുണ്യസ്നാനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 40 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 150 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നാസിക് കുംഭമേളയിലെ രണ്ടാമത്തെ പുണ്യസ്നാനമാണ് ആഗസ്ത് 27 ബുധനാഴ്ച നടന്നത്. അപകടത്തില്‍ മരിച്ചവരില്‍ ഏറെയും പ്രായമേറിയ സ്ത്രീകളും കുട്ടികളുമാണ്. അതേ സമയം 21 പേര്‍ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ എന്നതാണ് ഔദ്യോഗിക കണക്ക്.
മഹാരാഷ്ട്ര സര്‍ക്കാര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. രാം കുണ്ഡിനടുത്ത് സര്‍ദാര്‍ ചൗകിലാണ് തിക്കും തിരക്കും ഉണ്ടായത്. സര്‍ദാര്‍ ചൗകില്‍ ഭക്തര്‍ അവരുടെ ചെരുപ്പുകളും മറ്റും വാങ്ങുന്നതിനിടയില്‍ പിന്നില്‍ നിന്നുണ്ടായ തിക്കും തിരക്കുമാണ് അപകടത്തിലേക്ക് നയിച്ചത്.
രാംകുണ്ഡിലേക്കുള്ള ഇടുങ്ങിയ പാതയാണ് അപകടത്തിന് വഴിവച്ചതെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി കൃപാശങ്കര്‍ സിംഗ് പറഞ്ഞു. ഈ കുംഭമേളയില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുമെന്നതിനാല്‍ കനത്ത സുരക്ഷാ ഏര്‍പ്പാടുകളാണ് ഒരുക്കിയിരുന്നത്.
കുംഭമേള: 30 പേര്‍ കൊല്ലപ്പെട്ടു
ആഗസ്ത് 27,2003
നാസിക്: നാസിക്കില്‍ നടക്കുന്ന കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ കൊല്ലപ്പെട്ടു. കുറഞ്ഞത് 50 പേര്‍ക്കെങ്കിലും അപകടം പറ്റിയതായും അറിയുന്നു.
കുംഭമേളയോടനുബന്ധിച്ച് നടക്കുന്ന പുണ്യസ്നാനത്തിനിടയ്ക്കാണ് തിരക്ക് നിയന്ത്രണാധീനമായത്. രണ്ടാമത്തെ പുണ്യസ്നാനമാണ് ആഗസ്ത് 27 ചൊവാഴ്ച നടന്നത്.
രാം കുണ്ഡിലേക്കുള്ള ഭക്തരുടെ യാത്രയ്ക്കിടയിലാണ് തിരക്ക് നിയന്ത്രണാതീതമായത്. അഭൂതപൂര്‍വമായ തിരക്കാണ് അപകടമുണ്ടാക്കിയതെന്ന് നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ സ്ഥിരീകരിച്ചു.












Click it and Unblock the Notifications