എംഎല്‍എമാരുടെ ലിസ്റ് നല്‍കില്ല: മുലായം
ലക്നൗ: സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് തന്നെ പിന്തുണക്കുന്ന എം എല്‍ എമാരുടെ ലിസ്റ് ഗവര്‍ണര്‍ക്ക് നല്‍കില്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവ് പറഞ്ഞു.
സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണെന്നും രാജ്ഭവനിലല്ലെന്നും മുലായം പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ തന്നെ ക്ഷണിച്ചാല്‍ ഭൂരിപക്ഷം നിയമസഭയില്‍ തെളിയിക്കും. പിന്തുണക്കുന്ന എം എല്‍ എമാരുടെ ലിസ്റ് ഗവര്‍ണര്‍ക്ക് നല്‍കേണ്ടതില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.
ബി എസ് പിയും ബി ജെ പിയും ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും എല്ലാ സ്വതന്ത്രന്‍മാരും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള പിന്തുണ അറിയിച്ചിട്ടുണ്ട്.
ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ കഴിഞ്ഞ ദിവസം രാത്രി രാഷ്ട്രീയകാന്തി പാര്‍ട്ടി നേതാവ് കല്യാണ്‍സിംഗിന്റെ വീട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ കൂടിക്കാഴ്ച നടന്നിരുന്നു. കല്യാണ്‍സിംഗിനെ കൂടാതെ അജിത്സിംഗ്, കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി, മുലായംസിംഗ് യാദവ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications