വേങ്ങേരിയില്‍ ബിജെപിക്കാരെ അക്രമിച്ചു
കോഴിക്കോട്: വേങ്ങേരിയില്‍ സി പി എം പ്രവര്‍ത്തകരെന്ന് കരുതപ്പെടുന്ന ഒരു സംഘം ബി ജെ പി പ്രവര്‍ത്തകരെ ആക്രമിച്ചു. ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു.
ആഗസ്ത് 27 ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെ വേങ്ങേരി തണ്ണീര്‍പന്തലിന് സമീപം ശ്രീധരന്‍നായരുടെ ശ്രീവാസ് എന്ന വീട്ടില്‍ കയറിയാണ് അക്രമം നടത്തിയത്. ശ്രീധരന്‍നായരുടെ ഭാര്യ മാലതി (53), ശ്രീധരന്‍നായരുടെ ബന്ധുക്കളും അയല്‍ക്കാരുമായ സജിത് (22), ബിജു (30), പ്രദീപ് (24), ശ്രീജിത്ത് (24), ചിനപറമ്പത്ത് ഷാജി (29), മൊളിയില്‍ വിനോദ് (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശ്രീധരന്‍നായരുടെ വീട് അക്രമികള്‍ തകര്‍ത്തു. വേങ്ങേരി ടൗണിലും ഒരു വീട് തകര്‍ക്കപ്പെട്ടു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് ഇവിടെ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications