കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട് കോടതിവിധി ശരിവയ്ക്കും: ബിജെപി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മാറാട് സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന ബി ജെ പിയുടെ ആവശ്യത്തെ ശരിവയ്ക്കുന്നതാണ് ജയകൃഷ്ണന്‍ വധക്കേസിലെ വിധിന്യായത്തിലെ പരാമര്‍ശങ്ങളെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

ജയകൃഷ്ണന്‍ വധക്കേസിലെ പ്രതികളെ രക്ഷിക്കുന്നതിന് അന്വേഷണം വഴിതിരിച്ചുവിടാനാണ് പൊലീസ് ശ്രമിച്ചതെന്നാണ് തലേശരി അഡീഷണല്‍ കോടതി പറഞ്ഞത്. ജില്ലാ ഭരണകൂടവും പൊലീസും പ്രതികളെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തെ വിശ്വസിക്കാനാവില്ല എന്നതുകൊണ്ടാണ് മാറാട് സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നത്.

ബി ജെ പി നേതാക്കളെ മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. അടുത്തയാഴ്ച ചര്‍ച്ച നടക്കും. എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് പാര്‍ട്ടി പിന്നീട് തീരുമാനിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X