കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയകൃഷ്ണന്‍ കര്‍മഫലം അനുഭവിച്ചു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: സ്വന്തം പ്രവൃത്തികളുടെ ഫലമായാണ് ബി ജെ പി നേതാവ് ജയകൃഷ്ണന്‍ കൊല്ലപ്പെട്ടതെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ. പി. ജയരാജന്‍.

ജയകൃഷ്ണന്‍ വധക്കേസില്‍ കോടതി പ്രതികള്‍ക്ക് ശിക്ഷ പ്രഖ്യാപിച്ച ശേഷം ആഗസ്ത് 26 ചൊവാഴ്ച കണ്ണൂര്‍ സ്റേഡിയം കോര്‍ണറില്‍ നടന്ന സി പി എം ജില്ലാ റാലിയെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു ജയരാജന്‍.

വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളെല്ലാം നിരപരാധികളാണ്. അവരുടെ നിരപരാധിത്വം തെളിയിക്കുന്നതിന് എല്ലാ ശ്രമവും സി പി എമ്മിന്റെ ഭാഗത്തു നിന്നുണ്ടാവും. സാമൂഹികസേവനം നടത്തിയിരുന്ന ഉത്തമരായ മനുഷ്യര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.

എക്സിക്യൂട്ടീവും ജുഡീഷ്യറിയുമായുള്ള ഒത്തുകളി ജയകൃഷ്ണന്‍ വധക്കേസിലെ വിധിക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി. ഗോവിന്ദന്‍മാസ്റര്‍ പറഞ്ഞു. വധശിക്ഷയായിരിക്കും വിധിക്കുകയെന്ന് കുറച്ചുദിവസമായി ബി ജെ പിക്കാര്‍ പറഞ്ഞുനടക്കുന്നുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. ഇതെല്ലാം വിധിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയമാണുണര്‍ത്തുന്നത്.- ഗോവിന്ദന്‍മാസ്റര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X