മാറാട് പുനരധിവാസം 31ന് തുടങ്ങണം
കോഴിക്കോട്: മാറാട് നിന്നും ഓടിപ്പോയ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നത് ആഗസ്ത് 31ന് തന്നെ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങണമെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.
നേരത്തെ പറഞ്ഞതുപോലെ ആഗസ്ത് 31ന് പുനരധിവാസം തുടങ്ങുമെന്ന വാഗ്ദാനം സര്‍ക്കാര്‍ നടപ്പിലാക്കണം. ഓടിപ്പോയവര്‍ക്ക് ഇനി വേണ്ടത് വാഗ്ദാനങ്ങളല്ല. ഇനിയും പുനരധിവാസം നീട്ടുക്കൊണ്ടുപോവാതെ പറഞ്ഞ കാര്യം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഇനി ശ്രമിക്കേണ്ടത്.
മാറാട് സംഭവത്തെ കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യത്തിന്‍മേല്‍ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടതെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications