Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎന്‍ടിയുസി: മുരളി റിപ്പോര്‍ട്ട് നല്‍കും

തിരുവന്തപുരം: വൈദ്യുതി ബോര്‍ഡില്‍ നടന്ന ഹിതപരിശോധനയില്‍ കെ പി സി സി നേതൃത്വം നല്‍കിയ മുന്നണിക്കെതിരെ പത്മജ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള യൂണിയന്‍ മത്സരിച്ചതിനെതിരെ ഐ എന്‍ ടി യു സി ദേശീയ പ്രസിഡന്റ് സഞ്ജീവറെഢിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍.

ഇക്കാര്യം കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെയും അറിയിക്കും.

അനായാസം ജയിക്കാമായിരുന്ന തിരഞ്ഞെടുപ്പില്‍ തമ്മിലടിച്ചത് തോറ്റത് ഗൗരവത്തിലെടുക്കും. പത്മജ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള യൂണിയനിലെ നേതാക്കളെ താന്‍ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്.

ഹിതപരിശോധനയില്‍ വിജയിക്കുന്നതിന് വേണ്ടിയാണ് കെ പി സി സി അനുരഞ്ജനത്തിന് ശ്രമിച്ചത്. അത് പൊളിച്ചത് ഗൗരവത്തോടെയാണ് കെ പി സി സി കാണുന്നത്- മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+