Get Updates
Get notified of breaking news, exclusive insights, and must-see stories!

സെബാസ്റ്യന്‍ പോള്‍ വീണ്ടും മത്സരിയ്ക്കുന്നു

കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി ഡോ. സെബാസ്റ്യന്‍ പോള്‍ മത്സരിക്കും.

സ്ഥാനാര്‍ഥിത്വം സംബന്ധിച്ച സി പി എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു.

98-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ആന്റണി ഐസക്കിനെ അപ്രതീക്ഷിതമായി മുട്ടുകുത്തിച്ച് എല്‍ ഡി എഫിന് എറണാകുളം മണ്ഡലത്തില്‍ ചരിത്രജയം നേടികൊടുത്തയാളാണ് സെബാസ്റ്യന്‍ പോള്‍. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ സെബാസ്റ്യന്‍ പോളിന് ജോര്‍ജ് ഈഡനോട് അടിയറവ് പറയേണ്ടിവന്നു.

അതേ സമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തീരുമാനക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. സ്ഥാനാര്‍ഥിത്വത്തിന് വേണ്ടിയുള്ള കടിപിടി മൂലമാണ് തീരുമാനം വൈകുന്നത്. ഏഴോളം പേരാണ് ഇപ്പോള്‍ സ്ഥാനാര്‍ഥിയാവാനുള്ള ശ്രമത്തില്‍.

ആന്റണി ഐസക്ക്, അഡ്വ. ലാലി വിന്‍സെന്റ്, സിമി റോബ്സെല്‍ ജോണ്‍, ലിനോ ജേക്കബ്, വിന്നി എബ്രഹാം, വി. പി. ജോര്‍ജ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. സപ്തംബര്‍ 30ന് ചേരുന്ന കെ പി സി സി തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗത്തില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബി ജെ പി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിന് അഞ്ചംഗസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തണോ സ്വതന്ത്രസ്ഥാനാര്‍ഥിയെ പിന്തുണക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള അറിയിച്ചു. ന്യൂനപക്ഷങ്ങള്‍ അനഹര്‍മായ അവകാശങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ പ്രസ്താവന മുന്‍നിര്‍ത്തിയാണ് ബി ജെ പി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+