ശ്രീനഗറില്‍ ഏറ്റുമുട്ടല്‍: അഞ്ച് മരണം
ശ്രീനഗര്‍: ജമ്മു കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറിലെ ഒരു ഹോട്ടലില്‍ കടന്ന രണ്ട് തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.
ഹോട്ടല്‍ ഗ്രീന്‍വേയില്‍ തീവ്രവാദികളും സുരക്ഷാ സൈനികരും തമ്മിലുണ്ടായ വെടിവപ്പില്‍ മരിച്ചവരില്‍ മുന്‍തീവ്രവാദിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ജാവദ് ഷായും അദ്ദേഹത്തിന്റെ കാവല്‍ക്കാരനും ഉള്‍പ്പെടുന്നു. ഒരു നാട്ടുകാരനും മരിച്ചിട്ടുണ്ട്. വെടിവപ്പ് നടത്തിയ രണ്ട് തീവ്രവാദികളും മരിച്ചു.
വെടിവപ്പ് 12 മണിക്കൂര്‍ നീണ്ടുനിന്നു. ആഗസ്ത് 27 ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് തുടങ്ങിയ ഏറ്റുമുട്ടല്‍ വ്യാഴാഴ്ച രാവിലെയാണ് അവസാനിച്ചത്.
അതിനിടെ നാല് നിലയുള്ള ഹോട്ടല്‍ കെട്ടിടടത്തിന് രാവിലെ തീപിടിച്ചു. സൈനികര്‍ തീയണച്ചു.












Click it and Unblock the Notifications