മായാവതി നിയമസഭാംഗത്വവും രാജിവച്ചു
ലക്നൗ: മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ ബി എസ് പി ദേശീയ വൈസ് പ്രസിഡന്റ് മായാവതി ഉത്തര്‍പ്രദേശ് നിയമസഭാംഗത്വവും ഉപേക്ഷിച്ചു.
ബി ജെ പിക്കെതിരായ പ്രചാരണത്തിന് മുഴുവന്‍ സമയവും താന്‍ ഉപയോഗിക്കുമെന്ന് ആഗസ്ത് 28 വ്യാഴാഴ്ച എം എല്‍ എ സ്ഥാനം രാജി വച്ചതിന് ശേഷം മായാവതി പറഞ്ഞു. സ്പീക്കര്‍ കേസരിനാഥ് ത്രിപാഠിക്ക് രാജികത്ത് നല്‍കിയിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു.
സി ബി ഐ അന്വേഷണം നടത്തുന്ന താജ് ഹെരിറ്റേജ് കോറിഡോര്‍ കേസില്‍ തന്നെയും ഉള്‍പ്പെടുത്താന്‍ ചില മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്ന് തനിക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ബി ജെ പി അത്തരം നീക്കവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ ബി എസ് പി അവരെ പാഠം പഠിപ്പിക്കും. ഉത്തര്‍പ്രദേശില്‍ മാത്രമല്ല രാജ്യത്താകമാനം ബി ജെ പിക്കെതിരായ യുദ്ധത്തിന് താന്‍ തുടക്കം കുറിക്കുമെന്ന് മായാവതി പറഞ്ഞു.
മായാവതിക്കെതിരായ അഴിമതി ആരോപണങ്ങള്‍ നിയമപ്രകാരം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ ഒരുങ്ങുന്ന എസ് പി നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞു.












Click it and Unblock the Notifications