മുലായം യുപി മുഖ്യമന്ത്രിയാവും
ലക്നൗ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവിനെ ഗവര്‍ണര്‍ വിഷ്ണുകാന്ത് ശാസ്ത്രി ക്ഷണിച്ചു. ആഗസ്ത് 29 വെള്ളിയാഴ്ച മുലായം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
വ്യാഴാഴ്ച രാവിലെ ഇതുസംബന്ധിച്ച ഗവര്‍ണറുടെ ഔദ്യോഗികമായ കത്ത് മുലായത്തിന് കൈമാറി. നിയമസഭയില്‍ അദ്ദേഹം ഭൂരിപക്ഷം തെളിയിക്കണം.
403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയില്‍ 211 അംഗങ്ങളുടെ പിന്തുണയാണ് മുലായം അവകാശപ്പെടുന്നത്. 14 ബി എസ് പി വിമത എം എല്‍ എമാരും ഇതില്‍ പെടും. തിരഞ്ഞെടുപ്പിന് താത്പര്യമില്ലാത്തതുകൊണ്ട് മുലായത്തെ പിന്തുണക്കുന്നുവെന്നാണ് വിമത ബിഎസ്പി എംഎല്‍എമാര്‍ പറഞ്ഞത്.
ബിജെപിയുടെ ഭാഗത്തുനിന്നും അനുകൂല നീക്കമുണ്ടെന്നതാണ് മുലായത്തിന് ആത്മവിശ്വാസം നല്‍കുന്നത്. പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കില്ല എന്ന ഉറപ്പാണ് ബിജെപി ഇതിന് പ്രതിഫലമായി മുലായത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ബിജെപിയുടെ നീക്കം. വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് ബിജെപി വിട്ടുനിന്നാല്‍ മുലായത്തിന് ഭൂരിപക്ഷം തെളിയിക്കാനാവും.












Click it and Unblock the Notifications