ജലാനും ഹേമമാലിനിയും രാജ്യസഭയിലേക്ക്
ദില്ലി: റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ബിമല്‍ ജലാന്‍, ഹിന്ദി സിനിമാതാരം ഹേമമാലിനി, ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കസ്തൂരിരംഗന്‍ എന്നിവരുള്‍പ്പെട ഏഴ് പേരെ സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു.
ഗുസ്തിക്കാരനും നടനുമായ ധാരാസിംഗ്, പയനീര്‍ എഡിറ്റര്‍ ചന്ദന്‍ മിത്ര, ഹിന്ദി പണ്ഡിതന്‍ വിദ്യനിവാസ് മിശ്ര, സാമൂഹിക പ്രവര്‍ത്തകന്‍ നാരായണ്‍സിംഗ് എന്നിവരാണ് മറ്റുള്ള നാല് പേര്‍.
നാമനിര്‍ദേശം ചെയ്യപ്പെട്ട എട്ട് അംഗങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് സീറ്റുകള്‍ ഒഴിഞ്ഞുകിടന്നത്. ശബാനാ ആസ്മി, രാജാ രാമണ്ണ, കുല്‍ദിപ് നയ്യാര്‍ എന്നിവര്‍ വിരമിച്ചവരില്‍ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications