Get Updates
Get notified of breaking news, exclusive insights, and must-see stories!

ദളിതനെ നിര്‍ത്തിയാല്‍ പിന്തുണക്കും: ബിജെപി

കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ഏതെങ്കിലും മുന്നണി ദളിത് സ്ഥാനാര്‍ഥിയെ നിര്‍ത്തുകയാണെങ്കില്‍ പിന്തുണക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

ആഗസ്ത് 28 ചൊവാഴ്ച കൊച്ചി പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.

എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയെ സപ്തംബര്‍ രണ്ടിന് പ്രഖ്യാപിക്കും. അയോധ്യാപ്രശ്നം തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ബി ജെ പി ഉദ്ദേശിക്കുന്നില്ല.

ന്യൂനപക്ഷങ്ങള്‍ അവകാശങ്ങള്‍ക്ക് വേണ്ടി സമ്മര്‍ദം ചെലുത്തുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 60 ശതമാനവും ന്യൂനപക്ഷങ്ങളുടെ കൈയിലാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 36.9 ശതമാനം മാത്രാണ്. ആറ് ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമാണ് ഭൂരിപക്ഷത്തിന്റെ കൈയിലുള്ളത്.

മാറാട് പ്രശ്നത്തില്‍ സപ്തംബര്‍ നാലിന് മുഖ്യമന്ത്രി ബി ജെ പി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ പ്രശ്നത്തിന് പരിഹാരമുണ്ടാവുമെന്നാണ് കരുതുന്നത്- ശ്രീധരന്‍പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+