പെപ്സി: റദ്ദാക്കല്‍ ഉത്തരവ് സ്റേ ചെയ്തു
കൊച്ചി: പാലക്കാട്ടെ കഞ്ചിക്കോട്ട് ശീതളപാനീയങ്ങള്‍ നിര്‍മിക്കുന്നതിന് പെപ്സിക്കുള്ള ലൈസന്‍സ് റദ്ദാക്കിയ പുതുശേരി പഞ്ചായത്തിന്റെ ഉത്തരവ് ഹൈക്കോടതി എട്ട് ആഴ്ചത്തേക്ക് സ്റേ ചെയ്തു.
പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പെപ്സി കമ്പനി നല്‍കിയ റിട്ട് ഹര്‍ജി മേല്‍ ജസ്റിസ് കെ. രാമചന്ദ്രനാണ് സ്റേ ഉത്തരവ് പ്രഖ്യാപിച്ചത്. ഫാക്ടറി വളപ്പിലെ കിണറുകള്‍ അമിതമായി വെള്ളമൂറ്റുന്നുവെന്ന് ആരോപിച്ചാണ് പഞ്ചായത്ത് അധികൃതര്‍ ലൈസന്‍സ് റദ്ദാക്കിയത്.
കമ്പനി നല്‍കിയ ഹര്‍ജി അനുവദിച്ച ഹൈക്കോടതി പുതുശേരി ഗ്രാമപഞ്ചായത്തിനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ചു.
പഞ്ചായത്തിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്തിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications