മത്സ്യഫെഡ് ആസ്ഥാനം റെയ്ഡ് ചെയ്തു
തിരുവനന്തപുരം: മത്സ്യഫെഡിന്റെ കുറവന്‍കോണത്തെ ആസ്ഥാനം മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിജിലന്‍സ് റെയ്ഡ് ചെയ്ത് ചില രേഖകള്‍ പിടിച്ചെടുത്തു.
റെയ്ഡിനെ തുടര്‍ന്ന് ഫിഷറീസ് മാനേജിംഗ് എന്‍. അരവിന്ദാക്ഷന്‍ ഉള്‍പ്പെടെ എട്ടുപേരെ ഫിഷറീസ് ഡയറക്ടര്‍ സസ്പെന്റ് ചെയ്തു. പലതവണ ആവശ്യപ്പെട്ടിട്ടും1600 സുസുക്കി എഞ്ചിനുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിജിലന്‍സ് വി. സി. രാമന്‍ പറഞ്ഞു.
സുസുക്കി എഞ്ചിന്‍ വാങ്ങിയ ഇടപാട് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. സി പി എം നേതാവ് ജെ. മേഴ്സിക്കുട്ടിയമ്മ ചെയര്‍പേഴ്സണായ ഭരണസമിതിയാണ് സുസുക്കി എഞ്ചിനുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. മതിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ നടന്ന ഇടപാട് ഫിഷറീസ് രജിസ്ട്രാര്‍ റദ്ദാക്കിയിരുന്നു.
ഭരണസമിതി പിരിച്ചുവിടാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടീസിന് മറുപടി നല്‍കാനുള്ള കാലാവധി പൂര്‍ത്തിയാവാനിരിക്കെയാണ് റെയ്ഡ് നടന്നത്.
മത്സ്യഫെഡ് ജനറല്‍ മാനേജര്‍ രാമാനുജം, പി. എ. കൃഷ്ണന്‍കുട്ടിനായര്‍, മാര്‍ക്കറ്റിംഗ് വിഭാഗം എക്സിക്യൂട്ടീവ് മാനേജര്‍ കെ. എസ്. ചൗധരി, അക്കൗണ്ട്സ് ഓഫീസര്‍ ദിലീപ്കുമാര്‍, അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എബ്രഹാം ചെറിയാന്‍, പ്രോജക്ട് ഓഫീസര്‍മാരായ വി. രേഖ, ഡോ. ഹരികുമാര്‍ എന്നിവരാണ് സസ്പെന്‍ഷനിലായ മറ്റുള്ളവര്‍.












Click it and Unblock the Notifications