വരുമാന അടിസ്ഥാനത്തില്‍ ഫീസ് കുറയ്ക്കും
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫണല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് കുറയ്ക്കുമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇതുസംബന്ധിച്ച് മാനേജ്മെന്റുകളുമായി നടത്തിയിട്ടുള്ള ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയിലായിട്ടുണ്ട്. ആഗസ്ത് 29 വെള്ളിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാവുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേ സമയം മെറിറ്റ് സീറ്റുകളില്‍ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഫീസ് കുറയ്ക്കുമ്പോള്‍ മാനേജ്മെന്റ് ക്വാട്ടയില്‍ ഫീസ് കൂട്ടണമെന്ന ആവശ്യമാണ് മാനേജ്മെന്റുകള്‍ ഉയര്‍ത്തിയതെന്നാണ് അറിയുന്നത്. എന്നാല്‍ രണ്ട് തരം ഫീസ് പാടില്ലെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മെറിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ സീറ്റുകളിലെ ഫീസ് ഏര്‍പ്പെടുത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മാനേജ്മെന്റുകള്‍ അംഗീകരിച്ചില്ല.
വെള്ളിയാഴ്ച പ്രതിപക്ഷവുമായും മാനേജ്മെന്റുമായും മന്ത്രിസഭാ ഉപസമിതി ഒന്നിച്ച് ചര്‍ച്ച നടത്തും.












Click it and Unblock the Notifications