ധര്‍മപ്രസാര്‍ ദേശീയ സമ്മേളനം 29 മുതല്‍
കൊച്ചി: ധര്‍മപ്രസാറിന്റെ മൂന്ന് ദിവസത്തെ ദേശീയ സമ്മേളനം ആഗസ്ത് 29 വെള്ളിയാഴ്ച കൊച്ചിയില്‍ തുടങ്ങും.
ദില്ലിക്ക് പുറത്താണ് ആദ്യമായി ധര്‍മപ്രസാറിന്റെ ദേശീയ സമ്മേളനം നടക്കുന്നത്. മതപരിവര്‍ത്തനം, പിന്നോക്ക സമുദായങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് വി എച്ച് പി ദേശീയ വൈസ് പ്രസിഡന്റ് പുത്തേഴത്തം രാമചന്ദ്രന്‍ പറഞ്ഞു.
ഹിന്ദു മതത്തിന്റെ അംഗസംഖ്യ കുറഞ്ഞുവരുന്നത് ആശങ്കയുണ്ടാക്കുന്ന വസ്തുതയാണ്. ഇത് ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ നിലനില്പിനെ തന്നെ ബാധിക്കും. ഹിന്ദു മതം ന്യൂനപക്ഷമായ ജമ്മു കശ്മീര്‍, അസം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ ഹിന്ദു മതത്തില്‍ പെട്ടവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചേക്കുമെന്നതാണ് സ്ഥിതി. ഇക്കാര്യം സമ്മേളനത്തില്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യും.
ഒരു കേരള ഗവര്‍മെന്റ് ഓര്‍ഗനൈസേഷന്‍ ഈയിടെ നടത്തിയ പഠനത്തില്‍ സംസ്ഥാനത്ത് ഹിന്ദുക്കള്‍ 50 ശതമാനത്തില്‍ താഴെയാണെന്നാണ് വ്യക്തമായത്. ഹിന്ദുമതത്തിലേക്ക് വീണ്ടും പരിവര്‍ത്തനം ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ സ്വീകരിക്കാന്‍ ഹിന്ദു സമൂഹം തയ്യാറായിരിക്കണം.
വി എച്ച് പി നേതാക്കളായ ഗിരിരാജ് കിഷോര്‍, ആര്‍. വേദാന്തം, മോഹന്‍ജോഷി എന്നിവര്‍ സമ്മേളനത്തിനെ അഭിസംബോധന ചെയ്യും. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കുറഞ്ഞത് രണ്ട് പേര്‍ വീതം പ്രതിനിധികളായി പങ്കെടുക്കും.












Click it and Unblock the Notifications