മുലായം യുപി മുഖ്യമന്ത്രി
ലഖ്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി മുലായം സിംഗ് യാദവ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ആഗസ്ത് 29 വെള്ളിയാഴ്ച രാവിലെ ഗോമതി നദിയുടെ തീരത്ത് ലക്ഷ്മണ്‍ മേള മൈതനത്തായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ വിഷ്ണുകാന്ത് ശാസ്ത്രിയാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. 20,000 ഓളം പേര്‍ സത്യപ്രതിജ്ഞചടങ്ങ് കാണാന്‍ എത്തിയിരുന്നു.
പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്, മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍, അമിതാഭ് ബച്ചന്‍, ജയാ ബച്ചന്‍, അഭിഷേക് ബച്ചന്‍, അനില്‍ അംബാനി എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ എത്തി. മുലായം മുഖ്യമന്ത്രിയായുള്ള സര്‍ക്കാരില്‍ സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ലോക്ദള്‍, രാഷ്ട്രീയ ക്രാന്തി പാര്‍ട്ടി, കോണ്‍ഗ്രസ്, മറ്റ് ഏതാനും ചെറിയ പാര്‍ട്ടികള്‍ എന്നിവര്‍ അംഗങ്ങളാണ്.
വൈകാതെ താന്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് പിന്നീട് മുലായം സിംഗ് യാദവ് പറഞ്ഞു.












Click it and Unblock the Notifications