സ്ഫോടനം: സിമിയെന്ന് സംശയം
മുംബൈ: നഗരത്തില്‍ തിങ്കളാഴ്ച നടന്ന ഇരട്ടസ്ഫോടനത്തിന് പിന്നില്‍ നിരോധിച്ച സംഘടനയായ സിമിയുടെ കരങ്ങളാണെന്ന് സംശയം. സ്ഫോടനം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും കേന്ദ്രസര്‍ക്കാരിന് വ്യക്തമായ തെളിവൊന്നും ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണം സിമിയെ ചുറ്റിപ്പറ്റിയാണ് നീങ്ങുന്നത്.
സ്ഫോടനത്തിനുപയോഗിച്ചത് ആര്‍ഡിഎക്സാണെന്ന് തെളിഞ്ഞതിനാല്‍ അന്താരാഷ്ട്ര തീവ്രവാദികളുടെ ബന്ധവും അന്വേഷിയ്ക്കുന്നുണ്ട്. ജെയ്ഷ് എ മുഹമ്മദ്, ലഷ്കര്‍ എ ത്വയിബ എന്നീ തീവ്രവാദി സംഘടനകളുടെ സഹായത്തോടെയാണ് സിമി ഈ സ്ഫോടനങ്ങളെല്ലാം നടത്തിയതെന്ന് പറയപ്പെടുന്നു.
മുംബൈയില്‍ ഡിസംബര്‍ മുതല്‍ നടന്ന സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ സിമിയാണെന്ന് സംശയിക്കുന്നുണ്ട്. ചെറിയ ചെറിയ സംഘങ്ങളായി തനിയെയാണ് തീവ്രവാദികള്‍ സ്ഫോടനം ആസൂത്രണം ചെയ്യുന്നതെന്ന് കരുതുന്നു.












Click it and Unblock the Notifications