അയ്യങ്കാളിപ്പട കൊക്കകോള ഗോഡൗണ്‍ ആക്രമിച്ചു
കൊച്ചി: കടവന്ത്രയിലെ കൊക്കകോള കമ്പനിയുടെ ഗോഡൗണ്‍ അയ്യങ്കാളിപ്പട ആക്രമിച്ചു. ഗോഡൗണിലേക്ക് ബോംബെറിയുകയും ഗോഡൗണിനകത്തെ കുപ്പികള്‍ പുറത്ത് വലിച്ചിട്ട് കത്തിയ്ക്കുകയും ചെയ്തു.
ആഗസ്ത് 29 വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് പൊന്നേത്ത് ടെമ്പിള്‍ റോഡിലെ ഫെയ്മസ് മാര്‍ക്കറ്റിന്റെ ഗോഡൗണില്‍ 20 ഓളം വരുന്ന അയ്യങ്കാളിപ്പട ആക്രമണം നടത്തിയത്.
വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി മുദ്രാവാക്യം മുഴക്കിയെത്തുകയായിരുന്നു അയ്യങ്കാളിപ്പട പ്രവര്‍ത്തകര്‍. ഗോഡൗണിലെ മുഴുവന്‍ ജീവനക്കാരോടും പുറത്തിറങ്ങി നില്ക്കാന് ആവശ്യപ്പെട്ടു. ജീവനക്കാര്‍ പുറത്തിറങ്ങിയപ്പോള്‍ മൂന്ന് കന്നാസുകളിലായി കൊണ്ടുവന്ന മണ്ണെണ്ണയും ഡീസലും കൊക്കകോളയുടെ വിവിധ ഉല്പന്നങ്ങള് സൂക്ഷിച്ച കെയ്സുകള്‍ക്ക് മുകളില്‍ ഒഴിച്ച് തീകൊടുത്തു.
ഗോഡൗണിനുള്ളിലേക്ക് ഒരു പെട്രോള്‍ ബോംബ് ഇവര്‍ വലിച്ചെറിയുകയും ചെയ്തതായി പറയുന്നു. കൊക്കകോളകുപ്പികള് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിയ്ക്കുന്നത് കേള്‍ക്കാമായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
യുവാക്കളുടെ സംഘം അക്രമത്തിന് ശേഷം ലഘുലേഖ വിതറി. ബഹുരാഷ്ട്രകുത്തകക്കമ്പനിയുടെ ഉല്പന്നങ്ങള് ബഹിഷ്കരിയ്ക്കുക എന്ന ആഹ്വാനമായിരുന്ന അയ്യങ്കാളിപ്പടയുടെ ഈ ലഘുലേഖകളില്‍.
സംഭവത്തെ തുടര്‍ന്ന് പൊലീസ് ജില്ലയിലെ മറ്റ് കൊക്കകോള ഗോഡൗണുകളില്‍ കാവല്‍ ശക്തമാക്കി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications