മാറാട്: പുനരധിവാസം ബുദ്ധിമുട്ടെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: മാറാട് പൂര്‍ണമായും ശാന്തമാകാതെ പൊലീസ് സംരക്ഷണത്തില്‍ പുനരധിവാസം നടത്തുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
മാറാട് ദുരിതാശ്വാസക്യാമ്പില്‍ താമസിയ്ക്കുന്ന മറിയംബിയും മറ്റ് ഏതാനും മുസ്ലിം സ്ത്രീകളും ഹൈക്കോടതിയില്‍ നല്കിയ പരാതിയിന്മേലുള്ള സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഈ മറുപടി നല്കിയത്.
ഒന്നര കിലോമീറ്ററിനകത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും ഇടവിട്ട് താമസിക്കുന്ന സ്ഥലമാണ് മാറാട്. അവിടെ ഒരു സമുദായത്തിന്റെ സുരക്ഷയ്ക്ക് മാത്രമായി ഒന്നും ചെയ്യാന്‍ കഴിയില്ല. മുസ്ലീം കുടുംബങ്ങളെ പൊലീസ് സംരക്ഷണത്തോടെ പുനരധിവസിപ്പിച്ചാല്‍ കൂടുതല്‍ സംഘര്‍ഷത്തിന് കാരണമാകും. അതിനാല്‍ പുനരധിവാസത്തിന് കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കിയത്.












Click it and Unblock the Notifications