പ്രസാദ് വധം: ഇന്ദിര അറസ്റില്‍
ചെന്നൈ: പ്രസാദ് സെബാസ്റ്യന്‍ വധക്കേസില്‍ പ്രസാദിന്റെ സഹപാഠിയും കാമുകിയുമായ ഇന്ദിരയെ ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തു. പുനലൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവും സി.പി.എം. ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന പ്രസാദിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നത് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇന്ദിരയെ കസ്റഡിയിലെടുത്തത്.
ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ദിര കുറ്റക്കാരിയല്ലെന്നു കണ്ട് നേരത്തെ വിട്ടയച്ചിരുന്നു. ഇന്ദിരയുടെ ഡ്രൈവര്‍ ആനന്ദാണ് മുഖ്യപ്രതിയെന്നായിരുന്നു ലോക്കല്‍ പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ പ്രസാദിനെ കൊലപ്പെടുത്താന്‍ ഡ്രൈവര്‍ ആനന്ദുമായി ചേര്‍ന്ന് ഇന്ദിര ഗൂഡാലോചന നടത്തി എന്നതാണ് കുറ്റം.
കൂടുതല്‍ അന്വേഷണം വേണമെന്ന പ്രസാദിന്റെ ബന്ധുക്കളുടേയും സി.പി.എം നേതൃത്വത്തിന്റെയും പരാതിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പ്രസാദ് സെബാസ്റ്യന്‍ മെയ് 28നാണ് ചെന്നൈയില്‍ കൊലചെയ്യപ്പെട്ടത്.
കോടതിയില്‍ ഹാജരാക്കിയ ഇന്ദിരയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications