ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ മരിച്ചു
ശ്രീനഗര്‍: ആഗസ്ത് 30 ശനിയാഴ്ച ജമ്മു കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ ഭീകരരും സുരക്ഷാ സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ മരിച്ചു. ഒരു ഡെപ്യൂട്ടി കമാന്റന്റ് ഉള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു.
ജൈഷ് ഇ മുഹമ്മദ് എന്ന സംഘടനയില്‍ പെട്ടവരാണ് ഭീകരര്‍. ശ്രീനഗറിലെ ആളുകള്‍ താമസിക്കുന്ന ഒരു ഭാഗത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് സൈന്യത്തിന് വിവരം കിട്ടിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.
ഭീകരരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയപ്പോള്‍ സൈനികര്‍ക്ക് നേരെ ഭീകരര്‍ ഗ്രനേഡുകള്‍ എറിയുകയും വെടിവയ്ക്കുകയും ചെയ്തു. തിരിച്ച് നടത്തിയ വെടിവപ്പിലാണ് മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
നൂര്‍ബാഗിലെ ഒരു വീട്ടില്‍ അവശേഷിക്കുന്ന രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നും ഏറ്റുമുട്ടല്‍ തുടരുകയാണെന്നുമാണ് അവസാനം ലഭിച്ച റിപ്പോര്‍ട്ട്.












Click it and Unblock the Notifications