പാര്‍ലമെന്റ് ആക്രമണ ആസൂത്രകന്‍ മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലില്‍ ജയിഷ്-ഇ-മുഹമ്മദില്‍ പെട്ട അഞ്ച് ഭീകരരും ഒരു ബി എസ് എഫ് ജവാനും കൊല്ലപ്പെട്ടു.
മരിച്ചവരില്‍ പാര്‍ലമെന്റിനും ജമ്മു കശ്മീര്‍ നിയമസഭാമന്ദിരത്തിനും നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യആസൂത്രകന്‍ ജയിഷ്-ഇ-മുഹമ്മദ് നേതാവ് ഗാസി ബാബ മരിച്ചതായി ബി എസ് എഫ് അധികൃതര്‍ പറഞ്ഞു.
രണ്ട് ഭീകരരുടെയും ഒരു സൈനികന്റെയും മൃതദേഹം കണ്ടുകിട്ടിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാനായി ഭീകരര്‍ ഒളിച്ചിരുന്ന വീട് ബി എസ് എഫ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഏറ്റുമുട്ടല്‍ മൂന്നര മണിക്കൂറോളം നീണ്ടുനിന്നു.
വെടിവപ്പില്‍ പരിക്കേറ്റ വീടിന്റെ ഉടമസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെയും നാല് കുട്ടികളെയും രക്ഷപ്പെടുത്തി.












Click it and Unblock the Notifications