അത്തം ഘോഷയാത്ര നടന്നു
തൃപ്പൂണിത്തുറ: വിവിധ കലാപരിപാടികളോടെ ആഗസ്ത് 30 ശനിയാഴ്ച രാജനഗരമായി വിശേഷിപ്പിക്കപ്പെടുന്ന തൃപ്പൂണിത്തുറയില്‍ അത്തം ഘോഷയാത്ര നടന്നു.
വിനോദസഞ്ചാരമന്ത്രി കെ. വി. തോമസ് അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. എം. ടി. വാസുദേവന്‍നായര്‍, ആര്‍ട്ടിസ്റ് നമ്പൂതിരി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പുലിക്കളി, ടാബ്ലോ, നൃത്തരൂപങ്ങള്‍ തുടങ്ങിയ വിവിധ കലാപരിപാടികളോടെയാണ് അത്തഘോഷയാത്ര നടന്നത്. ഉല്ലാസ അന്തരീക്ഷത്തിലാണ് നാട്ടുകാര്‍ ഘോഷയാത്രയെ വരവേറ്റത്. വിദേശികളും ഘോഷയാത്ര കാണാനെത്തിയിരുന്നു.












Click it and Unblock the Notifications