ഇന്ന് അത്തം
പത്ത് ദിവസത്തെ ഓണാഘോഷത്തിന് അത്തദിനമായ ആഗസ്ത് 30 ശനിയാഴ്ച തുടക്കം കുറിക്കുന്നു.
അത്തദിനത്തില്‍ കേരളത്തിലെ വീടുകളില്‍ വരാന്തകളിലും മുറ്റങ്ങളിലും അത്തപൂക്കളങ്ങള്‍ നിരന്നു. ഇനി പത്ത് ദിവസം പൂക്കളങ്ങളുടെ നിറശോഭയില്‍ ഓണാഘോഷനാളുകള്‍ കടന്നുപോവും.
വിവിധ പരിപാടികളോടെയാണ് അത്തദിനം ആഘോഷിക്കുന്നത്. ഗ്രാമങ്ങളിലും പട്ടണങ്ങളിലും ക്ലബുകള്‍ പൂക്കളം പന്തലുകളൊരുക്കി.
തൃപ്പുണിത്തുറയിലെ അന്തചമയ ഘോഷയാത്ര അത്തദിനത്തില്‍ നടക്കുന്ന പ്രധാന ആഘോഷങ്ങളിലൊന്നാണ്. വിവിധ തരം കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരക്കും.
അടുത്ത ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഓണാഘോഷത്തോട് അനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ നടക്കും.












Click it and Unblock the Notifications