കെപിസിസി മൂന്നംഗ പാനല്‍ സമര്‍പ്പിക്കും
തിരുവനന്തപുരം: എറണാകുളം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിന് മൂന്ന് പേരുടെ പാനല്‍ ഹൈക്കമാന്റിന് സമര്‍പ്പിക്കുന്നതിന് കെ പി സി സി തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിച്ചു.
ലിനോ ജേക്കബ്, എം. ഒ. ജോണ്‍, പി. വി. ലാജു എന്നിവരുടെ പേരുകളാണ് നിര്‍ദേശിക്കുന്നത്. ആഗസ്ത് 30 ശനിയാഴ്ച ഇന്ദിരാഭവനില്‍ നടന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ ലിനോയുടെ പേര് ഐ ഗ്രൂപ്പും ജോണിന്റെ പേര് എ ഗ്രൂപ്പും ലാജുവിന്റെ പേര് മൂന്നാം ഗ്രൂപ്പും മുന്നോട്ടുവയ്ക്കുകയായിരുന്നു.
കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍, മുഖ്യമന്ത്രി എ. കെ. ആന്റണി, എ ഐ സി സി സെക്രട്ടറി രമേശ് ചെന്നിത്തല, ജി. കാര്‍ത്തികേയന്‍, ആര്യാടന്‍ മുഹമ്മദ്, എറണാകുളം ഡി സി സി പ്രസിഡന്റ് ധനപാലന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. ദില്ലിയിലായതിനാല്‍ കെ. കരുണാകരന്‍ യോഗത്തില്‍ പങ്കെടുത്തില്ല.












Click it and Unblock the Notifications